ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിയെ ഉടൻ വിട്ടയ്ക്കണമെന്ന ആവശ്യവുമായി സിപിഎം. ഡല്‍ഹി പോലീസിന്റെ നടപടി അങ്ങേയറ്റം ക്രൂരമാണെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ദിഷ രവിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നാണ് പി.ബി ആവശ്യപ്പെടുന്നത്. ദിഷയ്ക്ക് വെറും 22 വയസാണുള്ളതെന്നാണ് ഇവർക്കായി വാദിക്കുന്നവർ ഉയർത്തിപ്പിടിക്കുന്ന പ്രധാന വാദം.
ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയും പരിസ്ഥിതിപ്രവർത്തകയുമായ ദിഷ രവിയെ കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ദിഷയെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ശശി തരൂർ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ടൂൾക്കിറ്റ് ഇടനിലക്കാരുടെ സംഘടനകൾക്ക് പിന്തുണ നൽകാനുളള മാർഗനിർദ്ദേശങ്ങൾ മാത്രമായിരുന്നുവെന്നും ദിഷയെ വിട്ടയ്ക്കണമെന്നുമായിരുന്നു ഇവരുടെയെല്ലാം ആവശ്യം.
Also Read:ഫാസ്ടാഗ് ഇന്നു മുതൽ നിർബന്ധം; ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവർക്കെതിരെയും സമാനകേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments