ന്യൂഡല്‍ഹി: രാജ്യത്തുള്ള എല്ലാവർക്കും വാക്സിൻ സാധ്യമാക്കുമെന്ന വാക്ക് സർക്കാർ പാലിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവർക്ക് വരെ വാക്സിനേഷൻ ഉറപ്പാക്കുന്നു എന്നത്. ഇന്ത്യൻ ജനതയ്ക്ക് വാക്സിനേഷൻ ഉറപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സമരപ്പന്തലിലെ പ്രായമായവർക്കും മധ്യവയസ്കർക്കും മുൻഗണന നൽകിയാണ് വാക്സിൻ നൽകുന്നത്.
രാജ്യത്ത് ഡല്‍ഹിലാണ് കോവിഡ് ഏറ്റവും അധികം പിടിമുറുക്കിയിരിക്കുന്നത്. ഡൽഹിയിൽ കോവിഡ് സംഹാര താണ്ഡവമാടുമ്പോഴും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് പ്രതിഷേധകകർ. തങ്ങളുടെ ജീവൻ പോയാലും മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രതിഷേധക്കാർ. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിച്ചുമാണ് ഇവർ പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകുന്നത്.
Also Read:കോവിഡിൽ വലഞ്ഞ് കേരളം; കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം, ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു
കോവിഡ് പടര്‍ന്നു പിടിക്കുന്നതും രാജ്യത്തു മരണങ്ങള്‍ കൂടുന്നതും അറിയുന്നുണ്ടെങ്കിലും സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഇതിനകം സമരപ്പന്തലിലെ നിരവധിയാളുകൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരെ സ്ഥലത്തുനിന്നു മാറ്റി. സമരപ്പന്തലിനു സമീപവും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. എല്ലാവരും വാക്സിൻ എടുക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ 500 കട്ടിലുകള്‍ ഭാരതീയ കിസാന്‍ യൂണിയന്‍ എത്തിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വിതരണത്തിനും സൗകര്യമുണ്ട്.
കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വാക്‌സീന്റെ ആദ്യ ഡോസ് എടുത്തു. ‘ഏറ്റവും അവസാനം കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളോട് സംസാരിച്ചത് ഇക്കഴിഞ്ഞ ജനുവരി 22 നാണ്. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടായിട്ടില്ല. കുറച്ചു ദിവസം മുമ്ബ് കൃഷി മന്ത്രി പറഞ്ഞതുകൊറോണ വ്യാപിക്കുന്നതുകൊണ്ട് കര്‍ഷകര്‍ സമരം നിര്‍ത്തണമെന്നാണ്. അത് നടക്കില്ല.’- സമരക്കാർ പറയുന്നു.
Post Your Comments