Latest NewsNewsIndia

സിംഗു അതിർത്തിയിലെ കൊലപാതകം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗം: ആരോപണവുമായി ഷമ മുഹമ്മദ്

ന്യൂഡൽഹി: സിംഗു അതിർത്തിയിൽ കർഷക സമരം നടക്കുന്ന സ്ഥലത്ത് ദലിത് വിഭാഗത്തിൽ പെട്ടയാളെ കൂട്ടമായി ആക്രമിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കർഷക പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്ന് ഐ സി സി വാക്താവ് ഷമ മുഹമ്മദ്. നിഹാംഗ് വിഭാഗത്തിന്റെ തലവനായ ബാബാ അമൻ സിംഗ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷമ മുഹമ്മദിന്റെ ആരോപണം.

‘നിഹാംഗ് വിഭാഗത്തിന്റെ തലവനായ ബാബാ അമൻ സിംഗ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രം ബി.ജെ.പിയുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്നു. സമരസ്ഥലത്തു നിന്നും ഒഴിവാവാൻ വേണ്ടി കേന്ദ്രം തനിക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി സിംഗ് ആരോപിക്കുന്നു. സമാധാനപരമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണോ സിംഗു അതിർത്തിയിലെ കൊലപാതകം എന്ന് സംശയിക്കുന്നു’, ഷമ മുഹമ്മദ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:വളർത്തു നായയെ മനഃപൂർവം ഓട്ടോ കയറ്റിക്കൊന്ന ഡ്രൈവർ അറസ്റ്റിൽ

കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ ‘നിഹാംഗ്’ ഏറ്റെടുത്തിരുന്നു. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വികൃത ശരീരം ബാരിക്കേഡിൽ കെട്ടിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേര് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസ് പരിഗണിച്ച സോനപത് കോടതിയാണ് മൂന്ന് പേരെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിലേക്ക് വിട്ടത്. കേസിൽ പൊലീസിന് കീഴടങ്ങിയ നാരായൺ സിങ്, ഭഗ്വന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button