ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നികുതി ഇനത്തില്‍ ജി.എസ്.ടിയായി പിരിച്ച തുകയില്‍ നിന്നുള്ള നഷ്ടപരിഹാരതുകയുടെ ഗഡു കേന്ദ്രസര്‍ക്കാര്‍ വീണ്ടും നല്‍കിയിരിക്കുകയാണ്. പതിനാറാമത്തെ ഗഡുവാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ 23 സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി മൂലമുള്ള നികുതി നഷ്ടംപരിഹരി ക്കാനുള്ള തുക മുന്‍ നിശ്ചയപ്രകാരം നല്‍കിക്കഴിഞ്ഞു.
ഇപ്പോള്‍ 4597.16 കോടി രൂപയാണ് നല്‍കിയത്. മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് 402.84 കോടി രൂപ വീതവും നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഫണ്ട് നല്‍കിയ വിവരം അറിയിച്ചത്. ആകെ 5000 കോടി രൂപയാണ് നികുതിയിനത്തിലെ നഷ്ടപരിഹാരത്തിന് 16-ാം ഗഡുവായി കേന്ദ്രഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
read also : ‘കാർഷികനിയമങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ടൂൾകിറ്റ്’: മുൻകൂർ ജാമ്യാപേക്ഷ നൽകി നികിത ജേക്കബ്
മറ്റ് സാമ്പത്തിക ബാദ്ധ്യതയില്ലാത്തതിനാല്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് തുക നല്‍കേണ്ട ആവശ്യം വന്നിട്ടില്ലെന്നും കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ മുന്‍ നിശ്ചയപ്രകാരം ജി.എസ്.ടി പിരിച്ചതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുകയില്‍ 86 ശതമാനവും നല്‍കിക്കഴിഞ്ഞു. ആകെ 86,729.93 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഒപ്പം 8270.07 കോടിരൂപ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments