മല്ലപ്പള്ളി: കോട്ടാങ്ങലില്‍ ഭരണപ്രതിസന്ധി. രണ്ടാം തവണയും പഞ്ചയാത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. എസ്.ഡി.പി.ഐ പിന്തുണയില്‍ ഭരണം വേണ്ടെന്ന എല്‍.ഡി.എഫ് തീരുമാനത്തെ തുടര്‍ന്നാണ് കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചത്.
ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ 11ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജമീല ബീവി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയിലെ ജസീല സിറാജ് എല്‍.ഡി.എഫിനെ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു.
ഇവിടെ എല്‍.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതവും യു.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒന്നുമാണ് കക്ഷിനില. ഇത് രണ്ടാം തവണയാണ് രാജി. കഴിഞ്ഞ ഡിസംബര്‍ 30ന് നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബിനു ജോസഫും ജമീല ബീവിയും തെരത്തെടുക്കപ്പെട്ടിരുന്നു. അന്നും എസ്.ഡി.പി.ഐ എല്‍.ഡി.എഫിനാണ് വോട്ടുചെയ്തത്.
Post Your Comments