ഐ പി എൽ പട്ടികയിൽ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്തായത് മലയാളികൾക്ക് നിരാശ സമ്മാനിച്ചിരുന്നു. പ്രതീക്ഷ കൈവിടില്ലെന്നും അടുത്ത ഐ പി എല്ലിനായി പരിശ്രമിക്കുമെന്നുമായിരുന്നു ശ്രീശാന്ത് പ്രതികരിച്ചത്. അഞ്ച് മലയാളി താരങ്ങൾ പട്ടികയിൽ ഇടം നേടി. മുഷ്താഖ് ട്രോഫിയിൽ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലിടം നേടി.
Also Read:കോട്ടയത്തെ ആകാശപാത ; നിര്‍മ്മാണം നിലച്ചതിനെ കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
രണ്ടു കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തിൽ ആകെ 298 താരങ്ങളാണ് പട്ടികയിലുള്ളത്. ആകെ 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നത്. അന്തിമ പട്ടികയിലെത്തിയ 292 പേരിൽ 164 ഇന്ത്യക്കാരും 125 വിദേശ താരങ്ങളുമാണുള്ളത്.
സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ 292 താരങ്ങളൾ പ്രാഥമിക പട്ടികയിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ശ്രീശാന്തിനെ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പുറത്താവുകയായിരുന്നു. ഹർഭജൻ സിങ്, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ 2 കോടി അടിസ്ഥാന വിലയുമായി പട്ടികയിലുണ്ട്. 18നു ചെന്നൈയിലാണു താരലേലം.
Post Your Comments