തിരുവനന്തപുരം :വർക്കല ഞാണ്ടൂർകോണത്ത് വൃദ്ധയായ അമ്മയെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൾ കടന്നുകളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്.
Read Also : മാസ്‌ക് ധരിച്ചില്ല ; ചോദ്യം ചെയ്ത യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു
വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭർത്താവും മടങ്ങുകയായിരുന്നു. വൈകിട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി വൃദ്ധയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഉപേക്ഷിച്ച മകൾക്കും ഭർത്താവിനുമായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലായ് മുതലാണ് ഇവർ ഞാണ്ടൂർക്കോണത്ത് വാടകവീട്ടിൽ താമസിച്ച് തുടങ്ങിയത്.
Post Your Comments