CricketLatest NewsIndiaNewsSports

31 പന്തില്‍ 77 റൺസ്, ഒരോവറിൽ അഞ്ച് സിക്സുകൾ; ഐപിഎല്‍ താരലേലം ലക്ഷ്യം വെച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കർ

ഐപിഎല്‍ താരലേലത്തിന് മുമ്പ് മിന്നുന്ന പ്രകടനവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കർ

ഐപിഎല്‍ താരലേലത്തിന് മുമ്പ് മിന്നുന്ന പ്രകടനവുമായി സച്ചിൻ ടെന്‍ഡുല്‍ക്കറുടെ മകൻ അര്‍ജുന്‍ ടെന്‍ഡുല്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണണമെന്റിലാണ് അർജുൻ മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ 31 പന്തില്‍ 77 റണ്‍സും മൂന്ന് വിക്കറ്റും അർജുൻ സ്വന്തമാക്കി. എട്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അര്‍ജുന്റെ ഇന്നിങ്‌സ്. ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ സ്വന്തമാക്കിയ അർജുൻ്റെ പ്രകടനത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്.

Also Read:സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്; പാചക വാതകത്തിന് 50 രൂപ കൂട്ടി

മുംബൈ സംസ്ഥാന ടീമിനായി കളിക്കുന്ന അർജുൻ ഐ.പി.എൽ ലേല പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിൽ അർജുന് മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സാധിച്ചിരുന്നില്ല. പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് അര്‍ജുനെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ഇപ്പോഴുള്ള പ്രകടനം അർജുനെ രക്ഷിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്തായിരുന്നു. അഞ്ച് മലയാളി താരങ്ങൾ പട്ടികയിൽ ഇടം നേടി. മുഷ്താഖ് ട്രോഫിയിൽ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലിടം നേടി. രണ്ടു കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തിൽ ആകെ 298 താരങ്ങളാണ് പട്ടികയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button