ന്യൂഡല്‍ഹി: ടിക് ടോക്കിന്റെ ഇന്ത്യന്‍ നടത്തിപ്പ് അവകാശം ബാംഗ്ലൂര്‍ ആസ്ഥാനമായ ഗ്ലാന്‍സ് ഡിജിറ്റല്‍ എക്സ്പീരിയന്‍സ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായി ഗ്ലാന്‍സ് ചര്‍ച്ചകള്‍ നടത്തുന്നതായുള്ള വിവരങ്ങള്‍ ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Read Also: സണ്‍സ്ക്രീന്‍ ഉണ്ടാക്കാം വീട്ടില്‍ തന്നെ
കഴിഞ്ഞ ജൂലൈയിലാണ് ടിക് ടോക്ക് ഉൾപ്പെടെയുള്ള അന്‍പത്തിയൊമ്പത് ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ആരംഭിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇരു കമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments