യുഎഇ ചൊവ്വ പേടകം ഹോപ് പ്രോബ് ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു. അറബ് ചരിത്രത്തിലെ ആദ്യ ചൊവ്വ ചിത്രമാണിതെന്നും 25000 കി.മീ ദൂരത്തുനിന്നുമാണ് ഹോപ് പ്രോബ് പകര്‍ത്തിയതെന്നും യുഎഇ വൈസ് പ്രസിഡൻറ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ഇതെന്ന് യുഎഇ ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.
Post Your Comments