
കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും ബിജെപി രക്ഷപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ശബരിമല വിഷയത്തില്‍ എൻഎസ്എസിനു തെറ്റിദ്ധാരണ മാറി. യുഡിഎഫ് നിലപാട് എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി കാപ്പന്‍ മുന്നണിയിലെത്തിയത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. മാണി സി കാപ്പന്‍ പാലയില്‍ തന്നെ മത്സരിയ്ക്കും. എല്‍ഡിഎഫിന് ധാര്‍മ്മികത പറയാന്‍ അവകാശമില്ല. യുഡിഎഫ് വിട്ടപ്പോള്‍ റോഷി അഗസ്റ്റിന്‍, ഡോ.എന്‍ ജയരാജ് എന്നിവരും പദവി രാജിവെച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments