ഹൈദരാബാദ്: കുടുംബ പ്രശ്നം കാരണം വീടുവിട്ടിറങ്ങിയ ഫാര്‍മസി വിദ്യാര്‍ത്ഥിനിയുടെ പീഡനക്കഥ പൊളിച്ച് പൊലീസ്. തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. ഈ കഥ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
ഫെബ്രുവരി പത്തിനാണ് സംഭവം. ബി.ഫാം വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിൽ പെണ്‍കുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി.
ഗട്ട്കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. കൂടാതെ തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയനിലയിൽ ആളൊഴിഞ്ഞസ്ഥലത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കേസില്‍ പ്രതികളെ കണ്ടെത്താനായി അന്വേഷണവും ആരംഭിച്ചു.
ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. എന്നാൽ കേസിൽ നിർണ്ണായക തെളിവായത് സിസി ടിവി ദൃശ്യങ്ങളാണ്. പെൺകുട്ടി തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം ഇവർ നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് വെളിവായത്.
read also:ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കാം; ചെറുക്കാം ഈ ആരോഗ്യപ്രശ്‌നങ്ങളെ
കുടുംബപ്രശ്നങ്ങള്‍ കാരണം വീട് വിട്ടിറങ്ങാന്‍ പെണ്‍കുട്ടി തീരുമാനിച്ച പെൺകുട്ടി വീട്ടുകാരെ ഭയപ്പെടുത്താനാണ് തട്ടിക്കൊണ്ടു പോയതായി വിളിച്ചു പറഞ്ഞത്. എന്നാൽ പോലീസ് ഇടപെട്ടതോടെ കള്ളം തിരിച്ചറിയാതെ ഇരിക്കാൻ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങള്‍ കീറി തലയില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു
Post Your Comments