തമിഴ്നാട്: റഫേല്‍ യുദ്ധവിമാനങ്ങളുടെ ശക്തിയിൽ ഇന്ത്യൻ സൈന്യത്തെ പേടിയോടെ വീക്ഷിക്കുന്ന ശത്രു രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ഇനി കൂടുതൽ വിറയ്ക്കും. ശത്രുരാജ്യങ്ങളുടെ നെഞ്ചില്‍ ഇടിത്തീവീഴ്ത്തി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ യുദ്ധടാങ്ക്. മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറിയത് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ്.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത മെയിന്‍ ബാറ്റില്‍ ടാങ്കായ അർജ്ജുൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ മേധാവി ജനറര്‍ എം എം നരവണെയ്ക്ക് കൈമാറി. സല്യൂട്ട് നല്‍കിയാണ് പ്രധാനമന്ത്രി ടാങ്കിനെ സ്വീകരിച്ചത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ ആണ് കരസേനയ്ക്കുവേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്.
read also:നാടിൻ്റെ വികസനമാണ് മുഖ്യം; കേന്ദ്രസർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി
120 മില്ലീമീറ്റര്‍ റൈഫിള്‍ തോക്ക് , അതിനോടു ചേര്‍ന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റര്‍ യന്ത്രത്തോക്ക് ,മറ്റൊരു 12.7 മില്ലീമീറ്റര്‍ വിമാനവേധ തോക്ക് എന്നിവ പ്രധാന ആയുധങ്ങളായ ഈ ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നത് കമാന്റര്‍, ഗണ്ണര്‍, ലോഡര്‍, ഡ്രൈവര്‍ എന്നിങ്ങനെ നാലു പേരാണ്. ഈ ടാങ്കിനു സംരക്ഷണം നല്‍കുന്നത് ‘കാഞ്ചന്‍’ എന്നു പേരുള്ള ഡി ആര്‍ ഡി ഒ വികസിപ്പിച്ച പ്രത്യേക കവചമാണ്. ടാങ്കിന്റെ പരമാവധി റോഡ് വേഗത മണിക്കൂറില്‍ 70 കിലോമീറ്ററും മറ്റിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററുമാണ്.
Post Your Comments