ചെന്നൈ : തമിഴ്‌നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം തമിഴ്‌നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കുകയും ചെയ്തു
റെയിൽ, മെട്രോ റെയിൽ പദ്ധതികൾക്കും, പുതിയ ഐഐടി ക്യാമ്പസിന്റെ നിർമ്മാണത്തിനുമാണ് പ്രധാനമന്ത്രി ആരംഭമിട്ടത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ സാന്നി ധ്യത്തിലാണ് അദ്ദേഹം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.
ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം, ചെന്നൈ ബീച്ച്- അട്ടിപ്പറ്റു, റെയിൽപാത എന്നിവയുടെ നിർമ്മാണത്തിനാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. 9.5 കിലോ മീറ്റർ വരുന്ന മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരണത്തിനായി 3770 കോടി രൂപയാണ് ചിലവിടുന്നത്. ഒപ്പം ചെന്നൈയിൽ പുതുതായി ആരംഭിക്കുന്ന ഐഐടി ഡിസ്‌കവറി ക്യാമ്പസിന് ചടങ്ങിൽ പ്രധാനമന്ത്രി തറക്കല്ലിട്ട് തുടക്കം കുറിച്ചു. രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ക്യാമ്പസിന്റെ പൂർത്തീകരണത്തിന് 1000 കോടി രൂപയാണ് ചിലവഴിക്കുന്നത്.
Post Your Comments