ഇസ്ലാമാബാദ് : രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വർഷം തികയുന്ന വേളയിൽ വീണ്ടും വിവാദ പ്രസ്താവന നടത്തി പാകിസ്ഥാൻ. ഇമ്രാൻ ഖാൻ സർക്കാരിൻറെ വിജയമാണ് പുൽവാമ ഭീകരാക്രമണമെന്നാണ് പാക് മന്ത്രി ഫവാദ് ചൌധരിയുടെ പ്രസ്താവന. തങ്ങൾ ഭീകരവാദത്തിൻറെ സംഘാടകരാണെന്ന് പരസ്യമായി അംഗീകരിക്കുന്ന പാക് നിലപാടാണ് ഫവാദിൻറെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.
2019 ഫെബ്രുവരി 14നാണ് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പുൽവാമജില്ലയിൽ ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 78 വാഹനവ്യൂഹങ്ങളിലായി 2547 സിആർപിഎഫ് ജവാന്മാരടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 40 ജവാന്മാരാണ് ചാവേർ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചത്.ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.
എന്നാൽ പുൽവാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളും ഇന്ത്യ തകർത്തു.ഇത് പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു.
Post Your Comments