കൊച്ചി: പിണറായി സര്‍ക്കാരിനെ പ്രശംസിക്കാതെ കേരളത്തിലെ ജനങ്ങള്‍ക്ക് നിറഞ്ഞ കൈയടി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം ബിജെപിയുടെ മിഷന്‍ കേരള. ഇന്ന് കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 6100 കോടിയുടെ വികസന പദ്ധികള്‍ ഉദ്ഘാടനം ചെയ്തതിനൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഉദ്ഘാടനം കൂടിയാണ് നടന്നതെന്നു പറയാം. കേരളത്തില്‍ പ്രവാസി വിഷയം അടക്കം നിര്‍ണായകമാണെന്നിരിക്കവേ അതേക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. കേന്ദ്ര പ്രവാസികാര്യ മന്ത്രി കൂടിയായ വി മുരളീധരന്റെ കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു മോദി പ്രസംഗത്തില്‍ ഹൈലൈറ്റ് ചെയ്തു കാണിച്ചത് എന്നതും ശ്രദ്ധേമായി. ഇതെല്ലാം ബിജെപിയുടെ ‘മിഷന്‍ കേരള’യുടെ തുടക്കമായി മാറുകയായിരുന്നു.
Read Also : ചൈനയ്ക്കും പാകിസ്ഥാനും പേടിസ്വപ്നമായി ഇന്ത്യയുടെ അര്‍ജുന്‍ യുദ്ധടാങ്ക്; സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി
പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു പറഞ്ഞു. കോവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്‍ വഴി 50 ലക്ഷത്തോളം പേരെ രാജ്യത്തെത്തിച്ചു. ഇതില്‍ വലിയൊരളവ് കേരളത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തിന് കഴിഞ്ഞതായി മോദി പറഞ്ഞു. ഗള്‍ഫിലെ ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇവര്‍ക്കായി ശബ്ദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഗള്‍ഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും സ്വയം പര്യാപ്ത ഭാരതം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments