COVID 19Latest NewsNewsKuwaitGulf

കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസിന്‍റെയും വത്സമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു.

Read Also: ഹാദിയയെ കാണാൻ മാതാപിതാക്കൾ ഡോക്ടർ ഹാദിയ ക്ലിനിക്കിൽ

കുവൈറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു എബ്രഹാം . കോവിഡ് ബാധിച്ചതിനെത്തുടർന്ന് കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണപ്പെട്ടത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റില്‍ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button