തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തിനകം നടത്തണമെന്ന് എല്‍ഡിഎഫും യു ഡിഎഫും. എന്നാല്‍ തെരഞ്ഞെടുപ്പ് മേയ് പകുതിയോടെ മതിയെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാകണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടു. റംസാന്‍ നോമ്പിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഐഎമ്മും സിപിഐയും ആവശ്യപ്പെട്ടത്. ഏപ്രില്‍ എട്ടിനും പന്ത്രണ്ടിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ലീഗും ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് മേയ് 16 നായിരുന്നുവെന്നും ഇത്തവണയും മേയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
Post Your Comments