Latest NewsKeralaNews

‘ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ ഉണ്ട്’; അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമെന്ന് ജഗദീഷ്

കാലിക്കറ്റ്, കാലടി സർവകലാശാലകളിലെ പിൻവാതിൽ നിയമനത്തെക്കുറിച്ച് എത്രയോ കാലമായി കേൾക്കുന്നു.

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി നടൻ ജഗദീഷ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുമെന്ന് ഇടതുപക്ഷത്തുള്ള സിനിമാപ്രവർത്തകർ തന്നോടു പറഞ്ഞിരുന്നുവെന്ന് ജഗദീഷ്. ബാലശങ്കറിന്റെ പ്രസ്താവനയിൽ അതിന്റെ ഉള്ളുകള്ളികൾ പുറത്തുവന്നുവെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് പിന്തുണ നൽകിയ സിപിഎം ആ ട്രാപ്പിൽ വീണത് ദയനീയമായ കാഴ്ചയാണെന്നും ജഗദീഷ് പറഞ്ഞു.

ജഗദീഷ് യുഡിഎഫിനു വേണ്ടി ശനിയാഴ്ച സജീവമായി പ്രചാരണത്തിനിറങ്ങി. ഇത്തവണ മത്സരിക്കാൻ താൽപര്യമില്ലെന്നു താൻ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. കേരളം ഞെട്ടിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കും മാരകമായ കോവിഡിനും സാക്ഷ്യം വഹിച്ചപ്പോൾ ഇവിടുത്തെ പ്രതിപക്ഷവും കേരള ജനതയും സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ പിന്നീട് സർക്കാരിന്റെ രീതി മാറി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ മേൽത്തട്ട് അഴിമതി തന്നെയാണ്. അതറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല.

Read Also: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി

ട്രെയിനപകടം ഉണ്ടായപ്പോൾ അതിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച മന്ത്രിമാരുടെ നാടാണിത്. യുവ നേതാക്കളുടെ ഭാര്യമാർ വഴിവിട്ട് ഉന്നത ജോലികൾ നേടുന്നവെന്ന ആരോപണം എങ്ങനെയുണ്ടാകുന്നുവെന്ന് ഇടതുപക്ഷം ആലോചിക്കണം. ഞാനുമൊരു കോളജ് അധ്യാപകനായിരുന്നു. കാലിക്കറ്റ്, കാലടി സർവകലാശാലകളിലെ പിൻവാതിൽ നിയമനത്തെക്കുറിച്ച് എത്രയോ കാലമായി കേൾക്കുന്നു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ആവശ്യപ്പെട്ട് കത്തെഴുതിയത് മുഖ്യമന്ത്രി തന്നെയാണ്. ഏതെങ്കിലും ഒരു ഏജൻസി ഒരു കാര്യവുമില്ലാതെ സർക്കാരിനെ കളങ്കപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button