NattuvarthaLatest NewsKeralaNews

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം ; യുവാവ് അറസ്റ്റിൽ

എടത്വ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്

എടത്വ: വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശി അഖിൽ (28) നെയാണ് അറസ്റ്റ് ചെയ്തത്. എടത്വ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് എടുത്ത ശേഷം പ്രതി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ കുണ്ടറയിലെ വീട്ടിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ഐടി വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button