CinemaMollywoodLatest NewsKeralaNewsEntertainment

സജി നായരും ശാലു മേനോനും ഡിവോഴ്സിനൊരുങ്ങുന്നു? വേർപിരിയലിനെ കുറിച്ച് സജി നായർ വെളിപ്പെടുത്തുന്നു

സജി നായരും ശാലു മേനോനും വേർപിരിയുന്നു?

സജി നായര്‍ – ശാലു മേനോന്‍ താര ദമ്പതികൾ വേർപിരിയുകയാണെന്ന വാർത്തകൾ അടുത്തിടെയാണ് പ്രചരിച്ചത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തില്‍ സജീവം ആയത്. ഇതിനിടയിലാണ് ശാലു മേനോൻ ഭർത്താവുമായി വേർപിരിയുകയാണെന്ന ഗോസിപ്പുകൾ പ്രചരിച്ചത്. ഇതുസംബന്ധിച്ച വാർത്തകൾക്ക് വിശദീകരണം നൽകുകയാണ് സജി.

Also Read:ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ബന്ധം

‘പ്രത്യേകിച്ചു മറുപടി പറയാന്‍ എനിക്കില്ല. കൂടുതല്‍ പേരും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത്. വേര്‍പിരിയാന്‍ താത്പര്യം ഉള്ള ആളല്ല ഞാന്‍. ശാലുവിന് വേര്‍പിരിയണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നല്‍കട്ടെ’- ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സജി നായര്‍ വ്യക്തമാക്കി.

സോളാര്‍ കേസില്‍പെട്ട് ജയില്‍ വാസത്തിലായിരുന്ന ശാലു ഇതിനുശേഷമാണ് വിവാഹം കഴിച്ചത്. 2016 ല്‍ ആയിരുന്നു സജിയും ശാലുവും തമ്മിലുള്ള വിവാഹം. എന്നാല്‍ ഈ വാര്‍ത്തകളോട് ശാലു മേനോന്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button