Latest NewsIndiaNews

പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഹര്‍ത്താലുമായി സംഘടനകൾ

കൊല്‍ക്കത്ത : മമത ബാനെർജി സർക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകള്‍ ഇന്ന് രാവില 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Read Also : സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് തുടരുന്നു ; അന്വേഷണാനുമതി ഇല്ലാത്തതിനാൽ നിസ്സഹായരായി സിബിഐ 

സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും തൃണമൂല്‍ അനുഭാവികള്‍ക്ക് മാത്രം ജോലി നല്‍കുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊല്‍ക്കത്തയില്‍ എസ്‌എഫ്‌ഐ – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. നിരവധി പേര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

34 വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ 2011-ല്‍ ബം​ഗാളില്‍ അധികാരം നഷ്ടപ്പെട്ട സിപിഎം ഇക്കുറി കോണ്‍​ഗ്രസ് സഖ്യത്തിലൂടെ തിരിച്ചു വരവിനുള്ള കഠിന പ്രയത്നത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button