KeralaLatest NewsNews

അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനും കൂട്ടാളികളും സിപിഎമ്മില്‍ ചേര്‍ന്നു

പത്തനംതിട്ട : പന്തളം അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍നും കൂട്ടാളികളും സിപിഎമ്മില്‍ ചേര്‍ന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശം ആളിക്കത്തിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതിനിടെയാണ് ആചാരണ സംരക്ഷണ സമരത്തിന്റെ മുന്നില്‍ നിന്ന എസ് കൃഷ്ണകുമാറും കൂട്ടാളികളും സിപിഎമ്മിലേക്ക് മാറിയത്. ശബരിമല നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് എസ് കൃഷ്ണകുമാര്‍.

Read Also : സിപിഎം നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ നിന്ന് നേതാക്കള്‍ക്ക് പേന വാങ്ങാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ

ശബരിമല പ്രതിഷേധങ്ങള്‍ക്കിടെ മരിച്ച കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണത്തെ തുടര്‍ന്ന് സിപിഎം പന്തളം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ രണ്ടാം പ്രതി കൂടിയാണ് കൃഷ്ണകുമാര്‍. ഈ കേസില്‍ 21 ദിവസം ജയില്‍ വാസം അനുഭവിച്ച കൃഷ്ണകുമാര്‍ മുന്‍പ് അക്രമിച്ച അതേ പാര്‍ട്ടി ഓഫീസിലേക്ക് തന്നെയാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button