സിലിഗുരി : ബംഗാൾ മുഖ്യമന്തി മമതാ ബാനർജിയുടെ സ്വയം തള്ളിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. മമത ഇപ്പോൾ വെറും പൂച്ചയെപ്പോലെ ദുർബലയാണെന്നും സ്വയം താൻ ബംഗാൾ കടുവയാണെന്ന മുഖ്യമന്തിയുടെ വാദം നാടിനെ അപമാനിക്കലാണെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.
മമതാ ബാനർജിയുടെ ശക്തി ക്ഷയിച്ചെന്നും ബംഗാളിലെ മമതാ യുഗം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്ര നേതാക്കൾ തുടർച്ചയായി നടത്തുന്ന ബംഗാൾ സന്ദർശനം മമത ക്യാമ്പിലെ നിരവധി നേതാക്കളെ ബി.ജെ.പി പാളയത്തിലേക്ക് എത്തിച്ചിരി ക്കുകയാണ്. മമതാ പേടി തൃണമൂലിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാക്കൾക്കിപ്പോഴില്ല. ആരും ഇപ്പോൾ മമതയെ ഭയപ്പെടുന്നില്ലെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
പ്രതിപക്ഷ ത്തിന്റെ യോഗങ്ങളും യാത്രകളും മമതയെ അസ്വസ്ഥമാക്കുന്നു. അണികളെ പ്രകോപിപ്പിച്ച് പലയിടത്തും അക്രമം നടത്തിയാണ് മമത തന്റെ സാന്നിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഘോഷ് കുറ്റപ്പെടുത്തി. നാട്ടിലെ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭീകരസംഘടനകളെപോലും മമത പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാൽഡ, മൂർഷിദാബാദ്, ബിർബും മേഖലയിൽ നിന്നും പിടികൂടിയ ഭീകരരെല്ലാം ഇസ്ലാമിക മതഭീകരരാണെന്നും പോലീസിനെ ഇവർക്ക് ഭയമില്ലാതാക്കിയത് മമതയുടെ പ്രീണന നയമാണെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
Post Your Comments