Latest NewsNewsEuropeInternationalLife Style

ജൈത്രയാത്ര തുടരുന്നു: യൂറോപ്പിന്‍റെ മുത്തശ്ശി കോവിഡ്​ മുക്​തയായി

പാരീസ്​: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്‍പിച്ച്‌​ 117 കാരിയായ സിസ്​റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്​ ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്​. ജനുവരി 16നാണ്​ ഇവര്‍ കോവിഡിൻറ്റെ പിടിയിലകപ്പെടുന്നത്​. തുടര്‍ന്ന്​ തെക്കന്‍ ഫ്രാന്‍സിലെ റിട്ടയര്‍മെന്‍റ്​ ഹോമില്‍ ഐസൊലേഷനിലാക്കി.

Read Also: കുല്‍ദീപിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്ന് വിരാട് കോഹ്‍ലി

അന്ധയായ സിസ്​റ്റര്‍ വീല്‍ചെയറിന്‍റെ സഹായത്തോടെയാണ്​ സഞ്ചരിക്കുന്നത്​. ഫെബ്രുവരി 11- നാണ് ​ മുത്തശ്ശിയുടെ 117ാം ജന്മദിനം. കോവിഡ്​ ബാധിതയായി ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ചല്ല, ഇനി തന്‍റെ ശീലങ്ങള്‍ മാറ്റേണ്ടിവരുമോ എന്നായിരുന്നു സിസ്​റ്ററുടെ പേടിയെന്ന് ​ റിട്ടയര്‍മെന്‍റ്​ ഹോമിലെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ​ രോഗ ബാധയേറ്റത്തിൽ അവര്‍ ഭയപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരിലേയ്ക്ക്​ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും ചെയ്​തു.

Read Also: വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് ബിസിസിഐ

1904 ഫെബ്രുവരി 11നാണ്​ ആന്ധ്രെയുടെ ജനനം. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയാണിവര്‍. ലോകത്ത്​ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button