നെടുങ്കണ്ടം: ചർമ മുഴ (ലംപി സ്‌കിൻ ഡിസീസ്) ഹൈറേഞ്ച് മേഖലയിൽ വ്യാപകമാകുന്നു. കന്നുകാലികളിൽ ചർമ മുഴ രോഗം കണ്ടെത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീര കർഷകർ. രോഗം തീവ്രമായാൽ കന്നുകാലികൾ ചത്തുപോകാനിടയുള്ളതിനാൽ ക്ഷീര കർഷകർ കന്നുകാലി പരിപാലനത്തിൽ പ്രത്യേക ശ്രദ്ധപുലർത്തണം. കന്നുകാലികളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും കർഷകർക്കും വെറ്ററിനറി ഡോക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പടർന്നുപിടിക്കുന്ന ഈ വൈറസ് രോഗം പശുക്കളെയും എരുമകളെയും മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യരിലേക്കും മറ്റുവളർത്തു മൃഗങ്ങളിലേക്കും ഇതു പകരില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
രോഗബാധയേറ്റാൽ
Post Your Comments