YouthLatest NewsNewsLife StyleSex & Relationships

ആദ്യരാത്രിയെ പേടിക്കുന്നതെന്തിന്? ജീവിതം പ്രാക്ടിക്കലാക്കുന്നത് എങ്ങനെ?

ആദ്യരാത്രി ചിലര്‍ക്ക് ഒരു പേടിസ്വപ്നമാണ്. ആ ദിവസം എങ്ങനെ തള്ളിനീക്കുമെന്ന് ഓർത്ത് ആശങ്കപ്പെടുന്നവരുമുണ്ട്. പല തെറ്റിദ്ധാരണകളുമാണ് ഇതിനു കാരണം. ആദ്യരാത്രിയിൽ തന്നെ ഒരു ലൈംഗികബന്ധത്തിന് ശ്രമിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വിവാഹനാളുമായി ബന്ധപ്പെട്ട അലച്ചിലും ക്ഷീണവും വരനേയും വധുവിനേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാകും.

നല്ലൊരു ഉറക്കമാണ് ആദ്യരാത്രിയിൽ അത്യാവശ്യം. ദാമ്പത്യജീവിതത്തിന്‍റെ അടിത്തറ പരസ്പരം മനസിലാക്കിയുള്ള ജീവിതമാണെന്ന് മറക്കാതിരിക്കുക. പരസ്പരം ഇഷ്ടങ്ങളും താൽപ്പര്യങ്ങളും തിരിച്ചറിഞ്ഞശേഷമായിരിക്കണം ആദ്യരാത്രി ആരംഭിക്കേണ്ടത്.

Also Read:തനിക്ക് ആരേയും ഭയമില്ല, ജീവനുള്ള കാലം വരെ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി

മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. വരാനിരിക്കുന്ന മനോഹരമായ ദിവസങ്ങളുടെ ആരംഭം മാത്രമാണ് ഈ ദിവസമെന്ന് തിരിച്ചറിഞ്ഞ് വേണം ജീവിതം ആരംഭിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button