കര്‍ണാടക : പാര്‍ട്ടിയ്ക്ക് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും ജെഡി(എസ്) മത്സരിക്കില്ലെന്ന് എച്ച്.ഡി ദേവഗൗഡ. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണമില്ല. അതിനാല്‍ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.
Read Also : സരിത നായര്‍ക്ക് കീമോ തെറാപ്പി, ബിജു രാധാകൃഷ്ണന് ആന്‍ജിയോപ്ലാസ്റ്റി
ബെല്‍ഗം ലോക്‌സഭാ മണ്ഡലത്തിലും ബസവകല്യാണ്‍, സിന്ദ്ഗി, മസ്‌കി എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതിനു മുന്‍പേ മത്സരിക്കാനില്ലെന്ന് ദേവഗൗഡ വ്യക്തമാക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ജെഡിഎസിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ബിജെപിയുടെ വിജയം ഉറപ്പിക്കാനാണ് ജെഡിഎസ് മത്സരിക്കാതെ മാറിനില്‍ക്കുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ച
Post Your Comments