COVID 19Latest NewsNewsSaudi ArabiaGulf

സൗദിയില്‍ ഇന്ന് 364 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ 364 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതി പേരും. രാജ്യത്ത് ഇന്ന് 274 രോഗികള്‍ സുഖം പ്രാപിച്ചു വിവിധയിടങ്ങളിലായി അഞ്ച് കോവിഡ് ​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി. ഇതില്‍ 362642 പേര്‍ സുഖം പ്രാപിച്ചു.

Read Also: ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കവുമായി പിണറായി സർക്കാർ

ആകെ മരണസംഖ്യ 6420 ആയി ഉയർന്നു. 2558 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. അതില്‍ 437 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും, മരണനിരക്ക്​ 1.7 ശതമാനവുമാണ്.

Read Also: കോവിഡ് വ്യാപനം തടയാനായി ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 176, കിഴക്കന്‍ പ്രവിശ്യ 85, മക്ക 43, അസീര്‍ 11, അല്‍ഖസീം 9, മദീന 7, ജീസാന്‍ 4, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ്​ 3, നജ്​റാന്‍ 3, തബൂക്ക്​ 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button