തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു ഡി എഫ് ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ ഡി എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണം. എന്തിനാണ് എം എ ബേബി നിലപാടില്‍ മലക്കം മറിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ യു ഡി എഫ് ഒന്നും ചെയ്‌തില്ലെന്ന വാദം ശരിയല്ല. പാര്‍ലമെന്റില്‍ യു ഡി എഫ് പ്രതിനിധി ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കേന്ദ്രം എതിര്‍ത്തതിനാല്‍ അവതരണാനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.നിയമസഭയിലും പാര്‍ലമെന്റിലും ചെയ്യാവുന്നതെല്ലാം യു ഡി എഫ് ചെയ്‌തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളും ഒന്നും ചെയ്‌തില്ലെന്ന എന്‍ എസ് എസ് വാദം തെറ്റിദ്ധാരണ മൂലമാണ്.
read also: മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും കേരളത്തിലേക്ക്; കേരളത്തിൽ വന്‍ ഒരുക്കങ്ങൾ നടത്താൻ ബിജെപി
ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്‍ എസ് എസ് നേതൃത്വത്തെ നേരില്‍ കണ്ട് ബോദ്ധ്യപ്പെടുത്തും. യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയിരിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ് ശബരിമല. തിരഞ്ഞെടുപ്പില്‍ എം പിമാര്‍ ആരും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments