ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയും എംപിയുമായ ഗൗതം ഗംഭീറിന്റെ നിയോജക മണ്ഡലമായ ഡല്‍ഹി ഈസ്റ്റിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം കിട്ടുന്ന കാന്റീന്‍ തുടങ്ങിയത്. ഒന്നല്ല, രണ്ടെണ്ണം. കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഗാന്ധിനഗറില്‍ ജന്‍ രസോയ് എന്ന പേരില്‍ ആദ്യ കാന്റീന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.ഇതിന്റെ പ്രവര്‍ത്തനം വിജയകരമായതിനെ തുടര്‍ന്നാണ് രണ്ടാമത്തെ കാന്റീന്‍ തുടങ്ങാന്‍ ഗംഭീര്‍ തീരുമാനിച്ചത്. ന്യൂ അശോക് നഗറിലാണ് പുതിയ കാന്റീന്‍.
Read Also : കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
അരി, പയറ്, പച്ചക്കറി കറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഉച്ചഭക്ഷണം.മണ്ഡലത്തിലുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഓരോ ക്യാന്റീന്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ഗംഭീര്‍ പറയുന്നു. ഭക്ഷണം അടിസ്ഥാന ആവശ്യമാണ്. എന്നാല്‍, പലര്‍ക്കും അത് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments