കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കർഷകരുടെ ക്ഷേമത്തിനോ ഗോത്രവർക്കാരുടെ നേട്ടത്തിനായോ മമത സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ദിപ്പോറ ജില്ലയിൽ ചാ ചക്ര സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതി ഉറപ്പു വരുത്തും. വരുന്ന തെരഞ്ഞെടുപ്പിൽ ബംഗാളിൽ താമര വിരിയും. മമത ബാനർജിയെ അധികാരത്തിൽ നിന്നും ജനങ്ങൾ താഴെയിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിയുടെ ഗുണഫലങ്ങളൊന്നും ബംഗാളിലെ ജനതയ്ക്ക് ലഭിക്കാൻ മമത ബാനർജി അനുവദിച്ചില്ല. ബംഗാളിലെ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ ഫണ്ടിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയാൽ ഇവയെല്ലാം ബംഗാൾ ജനതയ്ക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് ബംഗാളിന്റെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന നരേന്ദ്ര മോദിയും മറുവശത്ത് എല്ലാ വികസന പദ്ധതികളും തടയാൻ ശ്രമിക്കുന്ന മമത ബാനർജിയുമാണ്. ബിജെപി വിജയിക്കുന്നതോടെ സംസ്ഥാനത്തിന്റെ വികസനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments