ബെയ്ജിംഗ്: ലോകത്ത് പടർന്ന് പിടിച്ച കോവിഡ് എന്ന മഹാമാരി മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കോവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുളള ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ മൃഗങ്ങളില്‍നിന്നാണ് കോവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ലിയങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയോടെ ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും വിദഗ്ദ്ധ സംഘം സംയുക്തമായി കോവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികെയാണ്.
Read Also: മരട് ഫ്‌ളാറ്റ് കേസ്: നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവയ്ക്കണം ഇല്ലെങ്കിൽ ജപ്‌തി
അതേസമയം ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി, ജിന്‍യിന്റാന്‍ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയാണ് കോവിഡിന്റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്ക ഉയര്‍ത്തുന്നുണ്ട്.
Post Your Comments