Latest NewsIndiaNews

മിസ്‌കോളില്‍ തുടങ്ങിയ പ്രണയം കവര്‍ന്നത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍

പീഡന ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചു

ചെന്നൈ: മിസ്‌കോളില്‍ തുടങ്ങിയ പ്രണയം കവര്‍ന്നത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍, പീഡന ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് 17 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ യുവതിയാണ്   മരണപ്പെട്ടത്. കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

Read Also : ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും വെട്ടിക്കൊന്ന് 45കാരന്‍

ശിവകാശി മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് പതിനേഴുകാരിയുടെ മൊഴി എടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ശിവകാശി ടൗണ്‍ പൊലീസ് കേസില്‍ കോവില്‍പ്പടി സ്വദേശിയായ വിക്കി എന്ന് വിളിക്കുന്ന വെങ്കിടേഷിനെ അറസ്റ്റ് ചെയ്തു.

ഇയാള്‍ക്ക് 21 വയസാണ്. മിസ് കോള്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുമാസങ്ങള്‍ക്കിടയില്‍ തന്നെ ഈ ബന്ധം വളര്‍ന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ  മൊഴിയില്‍ പറയുന്നത്. പിന്നീട് ഈ വാഗ്ദാനത്തില്‍ പിന്‍മാറിയ വെങ്കിടേഷ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്കും മറ്റും അയച്ചുനല്‍കിയെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button