കോവളം: കോവളം വിഴിഞ്ഞത്ത് പോസ്റ്റോഫീസിലും വീട്ടിലുമായി കവര്‍ച്ച നടന്നിരിക്കുന്നു. വീട്ടില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയാണ് കവര്‍ന്നിരിക്കുന്നത്. വിഴിഞ്ഞം പോസ്റ്റോഫീസിലും വിജയാ ബാങ്കിന് സമീപം വാറുവിളാകം അല്ഫജ്ര് വീട്ടില്‍ എം. ഹസനാര് ഹാജിയുടെ വീട്ടില്‍നിന്നാണ് പണം കവര്‍ന്നത്. വീടിെന്റ പിന്നിലെ മുറിയുടെ ജനാലക്കമ്ബി വളച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നിരിക്കുന്നത്. പുലര്‍ച്ച 5.30ഓടെ വീട്ടിലുണ്ടായിരുന്നവരിലൊരാള് പള്ളിയില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് മുറിയില്‍ വസ്ത്രങ്ങളും മറ്റും വാരിയിട്ടനിലയില് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കളവുപോയത് അറിയുന്നത്. വിഴിഞ്ഞം പോസ്റ്റോഫീസ് കെട്ടിടത്തിെന്റ പിന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്.
ട്രഷറി മുറിയുെട പൂട്ട് പൊളിച്ച് തപാല്‍ ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ലോക്കറുകളിലൊന്നിെന്റ പൂട്ടും അറുത്തുമാറ്റിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച മറ്റൊരു ലോക്കറില്‍ 5000 രൂപയും 25,000 രൂപ വിലവരുന്ന സ്റ്റാമ്ബുകള്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതിെന്റ ലോക്കര്‍ പൊളിക്കാന്‍ മോഷ്ടാവിന് കഴിയാത്തതിനാല്‍ ഒന്നും കവരാന്‍ കഴിഞ്ഞില്ല. വിഴിഞ്ഞം പൊലീസിെന്റ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും രണ്ടിടങ്ങളിലുമെത്തി തെളിവുകള്‍ ശേഖരിച്ചു.
Post Your Comments