Latest NewsKerala

ബിജെപിയുടെ വളർച്ച ഞെട്ടിക്കുന്നത്, ഗൗരവമായി കാണണം – മുഖ്യമന്ത്രി

ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആലപ്പുഴ ജില്ലയില്‍ ബിജെപിയ്ക്കുണ്ടാകുന്ന വളര്‍ച്ചയെ നിസാരമായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ഹൈന്ദവ ഭൂരിപക്ഷമുളള മണ്ഡലങ്ങളില്‍ ബിജെപി വളര്‍ച്ച നേടുന്നു എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇടത് പരമ്പരാഗത വോട്ടുകളും ചോര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ജില്ലയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഹൈന്ദവര്‍ ഏറെയുളള ഇടതുപക്ഷത്തെ ഹിന്ദുവികാരം ഇളക്കിവിട്ട് ദുര്‍ബലപ്പെടുത്താനാണ് ബിജെപി നീക്കം. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

read also: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button