ബെയ്ജിംഗ്: ചൈനീസ് വംശജയായ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ചൈന. രാജ്യരഹസ്യ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ ചാനല്‍ അവതാരക ചെംഗ് ലീയെയാണ് അറസ്റ്റ് ചെയ്തത്. 2019 ഓഗസ്റ്റ് മുതല്‍ ജയലില്‍ കഴിയുന്ന ചെംഗ് ലീക്കെതിരെ വെള്ളിയാഴ്ചയാണ് കുറ്റം ചുമത്തിയത്. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ചെംഗിന് നിയമപരമായ അവകാശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: ഗ്രേറ്റ തുംബര്‍ഗ് പ്രതികരിച്ചതിന് പിന്നില്‍ മലയാളി? തിരുവനന്തപുരം സ്വദേശിക്ക് പറയാനുള്ളത്…
എന്നാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ഓഗസ്റ്റിലാണ് ചെംഗിനെ കാണാതായത്.
Post Your Comments