സിഡ്‌നി: അനാവശ്യമായി പ്രകോപനം സൃഷ്ടിക്കരുതെന്ന് ചൈനയോട് ഓസ്ട്രേലിയ. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് ചൈനീസ് ചാരക്കപ്പൽ കണ്ടതിനെ തുടർന്നാണ് മുന്നറിയിപ്പുമായി ഓസ്ട്രേലിയ രംഗത്തെത്തിയത്.
ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ മാറിയാണ് ചൈനീസ് കപ്പൽ കണ്ടെത്തിയത്. ഒരു പ്രതിരോധ മേഖലയ്ക്ക് സമീപമാണ് കപ്പൽ കാണപ്പെട്ടത്. അതിനാൽ, വളരെ പ്രാധാന്യത്തോടെയാണ് തങ്ങൾ ഈ സംഭവത്തെ കാണുന്നതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഒരു കപ്പലാണതെന്ന് പൂർണ ബോധ്യമുണ്ടെന്നും, ദിവസങ്ങളായി ആ കപ്പലിന്റെ പ്രവർത്തനങ്ങളെ ഓസ്ട്രേലിയൻ നാവികസേന നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മോറിസൺ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ്, സമുദ്രത്തിലെ ചൈനീസ് നാവിക സാന്നിധ്യത്തെക്കുറിച്ച് തായ്‌വാൻ അമേരിക്കയ്ക്കും ഓസ്ട്രേലിയയും മുന്നറിയിപ്പു നൽകിയിരുന്നു. ഇരു രാജ്യങ്ങളും വളരെ ശ്രദ്ധിക്കണമെന്നും, ആപത്ത് പടിവാതിൽക്കൽ ഉണ്ടെന്നുമാണ് തായ്‌വാൻ വിദേശകാര്യമന്ത്രി താക്കീതു നൽകിയത്.
Post Your Comments