![](/wp-content/uploads/2021/02/dr-68.jpg)
തിരുവനന്തപുരം: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് കർഷകരെ പിന്തുണച്ച് ട്വീറ്റു ചെയ‌്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രേറ്റയുടെ ട്വീറ്റില്‍, ക്രിമിനല്‍ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശുത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ കേസെടുക്കുകയും ചെയ‌്തു. ട്വീറ്റിനൊപ്പമുള്ള ടൂള്‍ കിറ്റിലെ രേഖകള്‍ക്ക് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞെുവെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു മലയാളിയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ആദര്‍ശ് പ്രതാപാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഗ്രേറ്റതുംബര്‍ഗിന്റെ ഫേസ്ബുക്ക് പേജ് നിയന്ത്രിക്കുന്നത്. എന്നാല്‍ താനാണ് കര്‍ഷകസമരത്തെ കുറിച്ച് ഗ്രേറ്റയ‌്ക്ക് വിവരം നല്‍കുന്നതെന്ന് തെറ്റിദ്ധരിച്ച് ധാരാളം ഭീഷണികള്‍ വരുന്നതായി ആദര്‍ശ് പറയുന്നു. ഗ്രേറ്റയുടെ അഭിപ്രായം മാത്രമാണ് ഫെയ്‌സ്‌ബുക്ക് പേജിൽ നല്‍കുന്നതെന്നും, അതില്‍ തനിക്ക് യാതൊരു പങ്കില്ലെന്നും ആദര്‍ശ് വ്യക്തമാക്കുന്നു.
സമരകേന്ദ്രത്തില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ സി.എന്‍.എന്‍ വാര്‍ത്ത പങ്കുവച്ചും സമരത്തെ പിന്തുണച്ചുമാണ് ഫെബ്രുവരി 3ന് ഗ്രേറ്റ ട്വീറ്റ് ചെയ്‌തത്. എങ്ങനെ സമരത്തെ പിന്തുണയ്ക്കാമെന്ന ടൂള്‍ കിറ്റാണ് ഗ്രേറ്റയുടെ ട്വീറ്രിനൊപ്പണ്ടായിരുന്നത്. ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക, കര്‍ഷക സമരത്തെ അനുകൂലിച്ച് തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുക, പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുക, സമരത്തിന് പിന്തുണ തേടി ജനപ്രതിനിധികള്‍ക്ക് ഇ-മെയില്‍ അയയ്‌ക്കുക തുടങ്ങിയവയും വാര്‍ത്തകളും രേഖകളുമാണ് ഈ ടൂള്‍ കിറ്റുകളിലുള്ളത്.
Read Also: അടിച്ചാൽ തിരിച്ചടി; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
എന്നാൽ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് പൊലീസിന്റെ ആരോപണം. എഫ്.ഐ.ആറില്‍ ഗ്രേറ്റയുള്‍പ്പെടെ ആരുടെയും പേരില്ലെന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ അറിയിച്ചു. ടൂള്‍ കിറ്റിന്റെ സ്രഷ്‌ടാക്കള്‍ക്കെതിരെയാണ് കേസ്. പ്രകോപനപരവും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുമായ 300ലേറെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ആഗോളതലത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള പ്രചാരണം നടക്കുകയും അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ച് ഡല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. കര്‍ഷക സമരത്തില്‍ സംഘടനയുടെ പങ്കിനെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ഷക സമര നേതാക്കള്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് നല്‍കിയിരുന്നു.
Post Your Comments