ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് സ്വകാര്യവത്ക്കരണ
നയത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. മാര്‍ച്ച് 15, 16 തീയതികളില്‍ ദേശവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) അറിയിച്ചു. ഇന്ന് ചേര്‍ന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read Also : രണ്ടാം ഘട്ട കൊറോണ വാക്സിനേഷന്‍ തീയതി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.
Post Your Comments