ന്യൂഡല്‍ഹി : രണ്ടാം ഘട്ട കൊറോണ വാക്സിനേഷന്‍ തീയതി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ വാക്സിന്റെ രണ്ടാമത്തെ ഡോസ് വിതരണം ഫെബ്രുവരി 13 മുതല്‍ ആരംഭിയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വാക്സിനേഷനില്‍ 97 ശതമാനം ആളുകളും സംതൃപ്തരാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ ഇതുവരെ 63,10,194 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 71 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ രോഗ ബാധിതര്‍. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊറോണ രോഗികള്‍ 3.12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആകെ 1.08 കോടി പേരാണ് രോഗ ബാധിതരായത്. അതില്‍ 1.43 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.55 ലക്ഷം പേരാണ് കൊറോണ രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.
Post Your Comments