![](/wp-content/uploads/2021/02/chandy.jpg)
തിരുവനന്തപുരം : ശബരിമല രാഷ്ട്രീയ അജന്‍ഡയാക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ വിഷയം ആക്കണമെങ്കില്‍ 2016ല്‍ സാധിയ്ക്കുമായിരുന്നു. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിയ്ക്കണമെന്നാണ് യുഡിഎഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് വേണ്ടി ആത്മാര്‍ഥമായുള്ള നിലപാടാണ് സര്‍ക്കാരിന്റേതെങ്കില്‍ എത്രയും വേഗം നേരത്തേ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആചാര സംരക്ഷണത്തിന് വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അത് പിന്‍വലിച്ച് യുവതീ പ്രവേശം അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. അതാണ് എല്ലാ പ്രശ്‌നത്തിനും കാരണമായത്. ഇപ്പോള്‍ അവര്‍ക്ക് യുഡിഎഫിന്റെ സത്യവാങ്മൂലത്തിലേക്കു വരേണ്ട സ്ഥിതിയിലാണ്. അല്ലെങ്കില്‍ അവര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments