Latest NewsIndiaNews

24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടി ബി.ജെ.പി

90 നഗരസഭകളിൽ 48 ഇടങ്ങളില്‍ ഭരണം നേടി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്.

ജയ്പുര്‍: തദ്ദേശ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 90 നഗരസഭകളിൽ 48 ഇടങ്ങളില്‍ ഭരണം നേടി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. എന്നാൽ കൂടുതല്‍ സ്ഥലങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കി മികച്ച പ്രാകടനം കാഴ്ച്ചവച്ച് ബിജെപി.

19 നഗരസഭകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടിയത്. ബാക്കി ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്.

read also:വിധവ പെന്‍ഷന്‍ കൊടുക്കുന്നതില്‍ പോലും മതം നോക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് : കെ സുരേന്ദ്രന്‍

ബി.ജെ.പി ആകെ 37 ഇടങ്ങളിലാണ് അധികാരം ഉറപ്പിച്ചത്. ഇതില്‍ 24 ഇടങ്ങളില്‍ ബി.ജെ.പി ഒറ്റയ്ക്കു ഭരണം നേടി. ആകെയുള്ള 3095 വാര്‍ഡുകളില്‍ 1197ല്‍ വിജയിച്ച്‌ കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയപ്പോൾ 1140 സീറ്റില്‍ വിജയിച്ച ബി.ജെ.പി കൂടുതല്‍ സ്ഥലങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button