
മലപ്പുറം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രരിതമാണ്.ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയ്‌ക്കെതിരെ താന്‍ ഒളിമറയുദ്ധം നടത്തിയിട്ടില്ല. സ്പീക്കര്‍ പദവി ദൗര്‍ബല്യമായി കരുതരുത്. നിയമസഭയില്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാന്‍ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
അതേസമയം പൊന്നാനിയില്‍ വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സ്പീക്കര്‍ പറഞ്ഞു.
Post Your Comments