COVID 19Latest NewsKeralaNews

“കോവിഡ് വാക്‌സിനേഷൻ എടുത്ത് ഇപ്പോൾ 4 ദിവസം പിന്നിട്ടിരിക്കുന്നു” ; അനുഭവങ്ങൾ പങ്കുവച്ച് ഡോക്ടർ

ഡോക്ടർ ജ്യോതിദേവ് കേശവദേവ്

കോവിഡ് വാക്‌സിനേഷൻ എടുത്ത് ഇപ്പോൾ 4 ദിവസം പിന്നിട്ടിരിക്കുന്നു; സുഹൃത്തുക്കളുമായി ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ തീരുമാനിച്ചു. വാക്‌സിനേഷന്റെ 2 ഉം 3 ഉം ഘട്ടങ്ങളിലേക്കു കടക്കുമ്പോൾ, ഈ അനുഭവക്കുറിപ്പ്, വളരെ സഹായകരമാകും എന്ന് എനിക്കുറപ്പുണ്ട്.

# ഒരു ഓഫീസിലോ ഒരു സ്ഥാപനത്തിലോ ഉള്ള മുഴുവൻ ജീവനക്കാരും ഒരുമിച്ച് വാക്‌സിൻ എടുക്കാതിരിക്കുന്നതാണ് നല്ലത്.

# മൂന്നു ദിവസത്തെയെങ്കിലും ഇടവേളകളിൽ ഘട്ടം ഘട്ടമായി കുത്തിവയ്പ് നടത്തുന്നതാണ് നല്ലത്.

# പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ കൂടിയും, ഈ കുത്തിവയ്പ്പ് മുൻനിര ആരോഗ്യ പ്രവർത്തകരും രോഗ സാധ്യതയുള്ളവരും സ്വീകരിക്കേണ്ടത് ജനജീവിതം സാധാരണഗതിയിൽ ആക്കുന്നതിന് കൂടിയേ തീരൂ.

# ഞങ്ങളുടെ ആശുപത്രികളിലെ ജീവനക്കാർക്ക് ‘കോവിഷീൽഡ്’ ലഭിച്ചതിനു ശേഷം അനുഭവിച്ച പാർശ്വഫലങ്ങൾ ഇവിടെ കുറിക്കുന്നു. ഭൂരിപക്ഷവും നിസാര പാർശ്വഫലങ്ങളാണ്. കുത്തിവയ്പു നടത്തി ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ് ഇവ അനുഭവപ്പെട്ടത്. തീരെ അവശരായി ലീവെടുത്തവർ പോലും മൂന്നാം ദിവസം, പൂർണ ആരോഗ്യത്തോടെ, ഉന്മേഷത്തോടെ ജോലിക്ക് തിരികെ എത്തുകയും ചെയ്തു. കടുത്ത തലവേദന,പനി (100- 102.9°F), ശരീരവേദന, നടുവേദന, കുളിര്, ഓക്കാനം, എന്നിവയായിരുന്നു പ്രധാന പാർശ്വഫലങ്ങൾ.

# 35 വയസിൽ താഴെ പ്രായമുള്ളവർക്ക് അസ്വസ്ഥതകൾ താരതമ്യേന കൂടുതലായിരുന്നു.

# 40 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് പാർശ്വഫലങ്ങൾ അപൂർവമായിരുന്നു. (വിശദമായ ചാർട്ട് ഇതോടൊപ്പം ചേർക്കാം).

# കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതു വഴി രോഗലക്ഷണമില്ലാത്ത രോഗവാഹകരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുന്നതിനും പ്രതിരോധം തീർക്കും എന്നത് ചെറിയ കാര്യം അല്ല.

# കോവിഡ് വാക്‌സിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് സമൂഹമാധ്യമങ്ങളിലൂടെ

പടർന്നു കൊണ്ടിരിക്കുന്നത്.
സത്യം ഇതാണ്: വാക്സിൻ, ഫലപ്രദമാണ്;സുരക്ഷിതമാണ്.

# അതിനാൽ “എനിക്ക് കോവിഡ് വരില്ല;ഞാൻ ചെറുപ്പമാണ്”എന്ന് ആത്മവിശ്വാസം കൊള്ളുന്ന മുൻനിര രക്ഷപ്രവർത്തകർ ഉണ്ടെങ്കിൽ അവരും വാക്‌സിൻ സ്വീകരിക്കണം – സ്വയം സുരക്ഷക്കു മാത്രമല്ല നമ്മുടെ പ്രിയപ്പെട്ടവർക്കും നമ്മെ ആശ്രയിക്കുന്നവർക്കും വേണ്ടി കൂടിയാണ്!!

shortlink

Related Articles

Post Your Comments

Related Articles


Back to top button