മസ്‌കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് സുപ്രീം കമ്മറ്റി യോഗത്തില്‍ ധാരണയായത്. ഒമാന് പുറത്ത് കഴിയുന്ന പ്രവാസികള്‍ക്ക് കര അതിര്‍ത്തി വഴി പ്രവേശനം അനുവദിക്കുമെങ്കിലും ഇവര്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഇതിനെല്ലാം പുറമേ അതിര്‍ത്തി കടക്കുന്നതിന് ചെക്ക്‌പോസ്റ്റുകളില്‍ പ്രാബല്യത്തിലുള്ള ചട്ടങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
കോവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമായ സാഹചര്യത്തിലാണ് ഒമാന്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിനൊപ്പം വൈറസ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
Post Your Comments