ഡെറാഡൂണ്‍: ചമോലി തപോവന്‍ മേഖലയില്‍ ഉണ്ടായ ഹിമപാതത്തില്‍ കാണാതായ 150 പേര്‍ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി. അപകടത്തിൽപ്പെട്ട 10 പേരുടെ മൃതദേഹം കണ്ടെത്തി. ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് കാണാതായത്. ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
read also:നദികളും ഗ്രാമവും ചുവന്നൊഴുകി; നാട്ടുകാർ പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചു. ഹിമപാതത്തെ തുടര്‍ന്ന് ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോഷിമഠില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായത്. സേനാനീക്കത്തിന് ഉപയോഗിക്കുന്ന ജോഷിമഠംമലാരി പാലം ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. അളകനന്ദ നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
Post Your Comments