കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരെയും തേയിലക്കെതിരെയും വിദേശത്ത് ഗൂഢാലോചന , തെളിവുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ തേയിലയുമായിബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. കിഴക്കന്‍ അസമിലെ ബിശ്വനാഥിലേയും ചരൈദേവിലെയും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും അസം മാല എന്ന ദേശീയ പാത വികസന പദ്ധതിക്കും തറക്കല്ലിട്ടിനു ശേഷം തോട്ടം തൊഴിലാളികളെ അതിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ ധാരണ തെറ്റിച്ച് ‘വഴിമാറിയ’ സംഘടനകള്‍ക്കെതിരെ നടപടി
ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ് ഇന്ത്യയെ അപമാനിക്കുന്നവര്‍ ഏറ്റവും തരംതാഴ്ന്ന ഇപ്പോള്‍ ഇന്ത്യന്‍ തേയിലയെ പോലും വെറുതെ വിടുന്നില്ല.ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ തേിയലയുമായിബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. നിങ്ങള്‍ ഈ ആക്രമണത്തെ അംഗീകരിക്കുമോ എന്നും മോദി ചോദിച്ചു.
Post Your Comments