Latest NewsKeralaNattuvarthaNewsCrime

‘അത് പടച്ചവനുള്ള ബലി തന്നെ’; മദ്രസ അധ്യാപികയായിരുന്ന ഷാഹിദ മകനെ കൊലപ്പെടുത്തിയത് ഇങ്ങനെ

മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്

പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകന്‍ ഷാഹിദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് മകനെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആണ് ഷാഹിദ താമസിക്കുന്നത്. ആറുവയസ്സുകാരനായ മകനെ വെളുപ്പിനെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്. പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. സംഭവം നടന്നത് ആരുമറിഞ്ഞിരുന്നില്ല.

Also Read:നിങ്ങള് ശരിക്കും ഒരു കിടില൯ തന്നെ!! 100 മത് ടെസ്റ്റില് ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

കുട്ടിയുടെ കാല്‍ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവര്‍ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്. മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ഷാഹിദ്. ‘പടച്ചവന് വേണ്ടി മകനെ ബലി നല്‍കി’ എന്നാണ് ഇവര്‍ പൊലീസിനോട് വിളിച്ചത് പറഞ്ഞത്.

ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ചയോടെ അയല്‍ വീട്ടില്‍ നിന്നും ഇവര്‍ ജനമൈത്രി പൊലീസിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഈ നമ്പറിലേക്കാണ് ഇവര്‍ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. ഇതോടെ, കൊലപാതകം നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button