Latest NewsIndiaNews

ഇന്‍ഷുറന്‍സ് തുക ലഭിയ്ക്കാന്‍ ഭാര്യയെ വാഹനാപകടത്തില്‍ കൊലപ്പെടുത്തി ഭര്‍ത്താവ്

സാധാരണ വാഹനാപകടം കൊലപാതകമായതിന്റെ ഞെട്ടലില്‍ ബന്ധുക്കള്‍

അഹമ്മദാബാദ് : ഇന്‍ഷുറന്‍സ് തുക ലഭിയ്ക്കാന്‍ ഭാര്യയെ വാഹനാപകടത്തില്‍ കൊലപ്പെടുത്തി ഭര്‍ത്താവ്, സാധാരണ വാഹനാപകടം കൊലപാതകമായതിന്റെ ഞെട്ടലില്‍ ബന്ധുക്കള്‍. ഗുജറാത്തിലെ ബനസ് കന്ത ജില്ലയിലാണ് സംഭവം. ഭാര്യയുടെ പേരിലുണ്ടായിരുന്ന 60 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായിരുന്നു യുവാവിന്റെ ക്രൂരത. കഴിഞ്ഞ ഡിസംബര്‍ 26ന് ആണ് സംഭവം ഉണ്ടായത്. ദക്ഷ്ബന്ദ് തന്‍ക് എന്ന യുവതിയാണ് മരിച്ചത്. വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു യുവതി മരിച്ചത്.

Read Also : കത്വ കേസില്‍ 14,35,000 രൂപ നല്‍കിയെന്ന് യൂത്ത് ലീഗിന്റെ വാദം പൊളിയുന്നു

എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ അസ്വഭാവികത ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. ഇവരുടെ ജീവിത ചുറ്റുപാടുകളും ഫോണ്‍ കോള്‍ രേഖകളും പോലീസ് പരിശോധിച്ചു. പരിശോധനയില്‍ ബനസ് കന്തയുടെ ഭര്‍ത്താവ് ലളിത് തങ്ക് രണ്ട് ലക്ഷം രൂപ കിരിത് മാലിന് നല്‍കിയതായി കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്താനായിട്ടായിരുന്നു ലളിത് പണം നല്‍കിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബനസിന്റെ പേരില്‍ 60 ലക്ഷത്തിന്റെ പോളിസി എടുക്കുന്നത്. ഇത് നേടാന്‍ വേണ്ടിയാണ് ലളിത് ഭാര്യയെ പണം കൊടുത്ത് കൊലപ്പെടുത്തിയത്. ഡിസംബര്‍ 26ന് രാവിലെ ലളിത് ഭാര്യയുമായി ക്ഷേത്രത്തില്‍ പോയി. ഈ സമയം ഭാര്യയെ കൊലപ്പെടുത്താനായി കിരിത് മാലികിന് ലളിത് ലൊക്കേഷന്‍ അയച്ചു കൊടുത്തു. ഭാര്യയ്ക്ക് ഒപ്പം നടക്കുമ്പോള്‍ ലളിത് നിശ്ചിത അകലം പാലിച്ചിരുന്നു. ഈ സമയം കിരിത് മാലിക് ബനസിനെ വാഹനമിടിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button